ഇന്ത്യൻ ടെന്നിസിലെ ഇതിഹാസ താരമായ ലിയാണ്ടർ പയസും അഭിനേത്രിയും മോഡലുമായ കിം ശർമ്മയും പ്രണയത്തിൽ.ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ പശ്ചാത്തലത്തിൽ ഇരുവവരുമൊന്നിച്ചെടുത്ത ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായതോടെയാണ് ഇരുവരും ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലാണെന്ന വിവരം പുറംലോകമറിഞ്ഞത്.1993-ൽ ഷാരൂഖ്ഖാൻ നായകനായ ഡർ എന്ന ചിത്രത്തിൽ ഒരു ചെറുവേഷമവതരിപ്പിച്ച് കൊണ്ടാണ് കിം ശർമ്മ സിനിമയിലരങ്ങേറിയത്. തുടർന്ന് മൊഹ്ബത്തേം, ഫിദ, സിന്ദഗി റോക്ക്സ് തുടങ്ങിയ ഒട്ടേറെ ബോളിവുഡ് സിനിമകളിലും മഗധീ ഉൾപ്പെടെയുള്ള തെലുങ്ക് സിനിമകളിലുമഭിനയിച്ചു.
ക്ളോസപ്പ്, പെപ്സി, ഫെയർ ആൻഡ് ലവ്ലി തുടങ്ങിയ നിരവധി പരസ്യചിത്രങ്ങളാണ് കിംശർമ്മയ്ക്ക് ബോളിവുഡിലേക്കുള്ള വഴി തുറന്നത്. ബോളിവുഡ് - തെലുങ്ക് സിനിമകളിലഭിനയിച്ചിട്ടുള്ള ഹർഷവർദ്ധൻ റാണെയുമായുള്ള ബന്ധം തകർന്ന ശേഷമാണ് ലിയാണ്ടർ പയസുമായി കിം ശർമ്മ അടുത്തത്.
വിവാഹമോചിതനായ ലിയാണ്ടർ പയസിന് ബോളിവുഡ് നായികയായിരുന്ന മഹിമാ ചൗധരി ഉൾപ്പെടെ നിരവധി പേരുമായി പ്രണയബന്ധമുണ്ടായിരുന്നു.ലിയാണ്ടർ പയസും കിം ശർമ്മയും അവധിക്കാലമാഘോഷിക്കാനാണ് ഗോവയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |