ശ്രീനാഥ് ഭാസി, രജിഷ വിജയൻ, ഗൗതം മേനോൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ എന്ന ചിത്രത്തിലെ ഓഡിയോ സിഡി സംവിധായകൻ സിദ്ദിഖ് നടൻ ശ്രീനിവാസൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.കലാലയത്തിലെ സൗഹൃദങ്ങളുടെയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ അനിഘ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ. ബേബി, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.തിരക്കഥ ,സംഭാഷണം ബാബു വൈലത്തൂർ.ഛായാഗ്രഹണം ടോബിൻ തോമസ് . ആർ ടു എന്റർടെയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമ്മാണം. ഫെബ്രുവരിയിൽ ചിത്രം റീലീസ് ചെയ്യും. പി .ആർ. ഒ എ .എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |