..
അപൂർണാനന്ദ സ്വാമിയായി അത്ഭുതപ്പെടുത്തി നിവിൻപോളി, ഇടവേളയ്ക്കുശേഷം എബ്രിഡ് ഷൈൻ ഋ നിവിൻപോളി കൂട്ടികെട്ടിന്റെ ശക്തമായ തിരിച്ചുവരവ്
നിവിൻപോളി അവതരിപ്പിച്ച അപൂർണാനന്ദസ്വാമി എന്ന കഥാപാത്രത്തിലൂടെ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമാക്കുന്നു. നിവിൻ- എബ്രിഡ് ഷൈൻ കൂട്ടുകെട്ടിൽ പിറന്ന 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വിജയം മഹാവീര്യർ ആവർത്തിക്കാൻ ഒരുങ്ങുന്നു. വ്യത്യസ്തമായ സിനിമകൾ കാണണമെന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് പുത്തൻ അനുഭവം തന്നെയാണ് മഹാവീര്യർ.
പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ മഹാവീര്യർ നേരത്തേ തന്നെ ഒന്നാമത് എത്തിയിരുന്നതാണ്. ട്രൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യപ്രമേയമാക്കിയ മഹാവീര്യൻ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. ഇടവേളയ്ക്കുശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ ആദ്യാവസാനം നിവിൻപോളി ചിത്രം തന്നെയാണ് മഹാവീര്യർ. ഒരുപക്ഷേ നിവിൻപോളിയെ മനസിൽ കണ്ടു രൂപപ്പെടുത്തിയതു പോലെ പ്രേക്ഷകനും അനുഭവപ്പെടും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിൽ എത്തുന്ന നിവിൻപോളി ചിത്രമാണ് മഹാവീര്യൻ. അന്യഭാഷക്കാരിയായ ഷാൻവിശ്രീവാസ്ത ആണ് നായിക. കഥയിൽ നിർണായക സ്ഥാനമാണ് ഷാൻവി അവതരിപ്പിച്ച കഥാപാത്രത്തിന് .പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് സംവിധായകൻ എബ്രിഡ് ഷൈനാണ്. ലാൽ, ലാലുഅലക്സ്, സിദ്ദിഖ്, വിജയ്മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്മു എന്നിവരാണ് മറ്റു താരങ്ങൾ.
പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം .ഇഷാൻ ചാമ്പ്ര സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരുന്നു. മനോജിന്റെ ചിത്രസംയോജനവും വിഷ്ണു ഗോവിന്ദിന്റെയും ശ്രീശങ്കറിന്റെയും ശബ്ദമിശ്രണവും സിനിമയോട് പൂർണമായും നീതി പുലർത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |