ക്ലൈമാക്സ് രംഗത്ത് പ്രത്യക്ഷപ്പെടുന്നു
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ ഉലകനായകൻ കമൽഹാസൻ എത്തുന്നതായി വിവരം.ചിത്രത്തിന്റെ ക്ളൈമാക്സ് രംഗത്ത് കമൽഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. മോഹൻലാലും കമൽഹാസനും വീണ്ടും ഒരുമിക്കാൻ പോവുന്നതിന്റെ ആഹ്ളാദത്തിലാണ് ആരാധകർ.2019ൽ ചാക്രി സംവിധാനം ചെയ്ത ഉന്നൈപോൽ ഒരുവൻ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്.
ആമേനുശേഷം പി.എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രം കൂടിയാണ് മലക്കോട്ടൈ വാലിബൻ. ചിത്രീകരണം ജനുവരി 10ന് രാജസ്ഥാനിൽ ആരംഭിക്കും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച ജോൺ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേൻ മൂവി മോൺസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജോൺ മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |