വിഷ്ണു ഉണ്ണിക്കൃഷ്ണനെയും മാളവിക മേനോനെയും നായകനും നായികയുമാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു. നിദ്ര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മാളവിക ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ സിനിമകളിൽ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. സൂപ്പർ താരചിത്രങ്ങളായ ആറാട്ട്, പാപ്പൻ, പുഴു എന്നിവയാണ് മാളവികയുടേതായി റിലീസിന് ഒരുങ്ങുന്നത്. സി.ബി.െഎയുടെ അഞ്ചാം ഭാഗത്തിലും മാളവിക അഭിനയിക്കുന്നുണ്ട്. ഡി 2 കെ ഫിലിംസ്, സിൻസിൽ സെല്ലിലോയ്ഡ് എന്നിവയുടെ ബാനറിൽ മേരി െെമഷ, എസ്. ജോർജ് എന്നിവർ ചേർന്നാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ- മാളവിക മേനോൻ ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ദീപക് പറസോൽ, വിജയ് ബാബു, സാജൻ പള്ളുരുത്തി, അനിൽ പെരുമ്പളം, രമേശ് കോട്ടയം, മീനാക്ഷി , സ്മിനു സിജോ, സോന നായർ, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. ദിനേശ് നീലകണ്ഠനാണ് രചന നിർവഹിക്കുന്നത്. ആനന്ദ കുമാറാണ് ഛായാഗ്രഹണം . പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |