മാത്യു-നസ്ളൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'ഓപ്പറേഷൻ ജാവ" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന നെയ്മർ എന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം പോണ്ടിച്ചേരിയിൽ പുരോഗമിക്കുന്നു. ‘ജില്ല’, ‘ഗപ്പി’, ‘സ്റ്റൈൽ’, ‘അമ്പിളി’, 'ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ കോ ഡയറക്ടറായും പ്രവർത്തിച്ച സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ആദർശ് സുകുമാരൻ, പോൾസൺ സ്കറിയ എന്നിവർ ചേർന്ന് എഴുതുന്നു. മാത്യു-നസ്ലൻ ഹിറ്റ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാൻ -ഇന്ത്യൻ സിനിമയായ നെയ്മറിൽ ഇരുവരും കണ്ടു പരിചയിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മുഴുനീള എന്റർടെയ്നാറായ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.ആൽബി ആണ് ഛായാഗ്രഹണം.സംഗീതം ഷാൻ റഹ്മാൻ .ക്രിസ്തുമസിന് 'നെയ്മർ" തിയേറ്ററുകളിലെത്തും.പി ആർ ഒ-എ .എസ് ദിനേശ്, ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |