നമിത പ്രമോദ് ആരംഭിച്ച കോഫി ഷോപ്പിൽ സർപ്രൈസ് അതിഥിയായി മമ്മൂട്ടി. നമിത തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിവരം ആരാധകരെ അറിയിച്ചത്. ''നോക്കൂ ആരാണ് സമ്മർ ടൗൺ റെസ്റ്റോ കഫേയിൽ എത്തിയിരിക്കുന്നത്. ഇതിൽ കൂടുതൽ മറ്റെന്ത് വേണം. ഈ വലിയ സർപ്രൈസിന് നന്ദി. മമ്മുക്ക. നമിത പ്രമോദ് കുറിച്ചു. കൊച്ചി പനമ്പള്ളി നഗറിലാണ് നമിത പുതിയ സംരംഭം തുടങ്ങിയത്. നമിതയുടെ അടുത്ത സുഹൃത്തുക്കളായ അനു സിതാര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. മീനാക്ഷി ദിലീപ്, നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവരടക്കം നിരവധി പേർ ഉദ്ഘാടനത്തിന് എത്തിയിരുന്നു. അതേസമയം, ജയസൂര്യ നായകനായ ഈശോ ആണ് നമിത പ്രമോദ് നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |