വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിൽ നരേനും.കാശ്മീരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നരേൻ ജോയിൻ ചെയ്തു. കമൽഹാസന്റെ വിക്രത്തിനുശേഷം ലേകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമായി നരേൻ വീണ്ടും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ലിയോയിലുണ്ട്. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രം ആണ്. മാസ്റ്ററിനുശേഷം വിജയ് യും ലോകേഷും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൺസൂർ അലിഖാൻ, ബാബു ആന്റണി തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്നു. സെവൻ സ്ക്രീൻ സ്റ്രുഡിയോയുടെ ബാനറിൽ എസ്.എസ് ലളിത് കുമാർ ആണ് നിർമ്മാണം. സെപ്തംബർ 19 ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |