ഇതുവരെ കാണാത്ത ലുക്കിൽ ആരാധകരെ ഞെട്ടിച്ച് പ്രഭാസ്. ദ രാജാസാബ് എന്ന പ്രഭാസ് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായി വേറിട്ട ലുക്കിൽ പോസ്റ്ററിൽ പ്രഭാസിനെ കാണാം . ഫാമിലി എന്റർടെയ്നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്കുശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദ രാജാസാബിൽ മാളവിക മോഹനനാണ് നായിക . ഹൊറർ റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ഏപ്രിൽ 10ന് റിലീസ് ചെയ്യും.ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ,തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്സും കിംഗ് സോളമനും ചേർന്നാണ് . വിഎഫ്എക്സ് ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണനാണ്.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. പി.ആർ..ഒ.: ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |