അമൽനീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി കമ്പനിയുടെയും ആശിർവാദ് സിനിമാസിന്റെയും ബാനറിൽ ആണ് നിർമ്മാണം.
അടുത്തവർഷത്തെ മേജർ പ്രോജക്ടുകളിലൊന്നായിരിക്കും. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് നാരായണൻ ചിത്രം പൂർത്തിയായശേഷം അമൽനീരദ് ചിത്രത്തിൽ അഭിനയിക്കാനാണ് മമ്മൂട്ടിയുടെ തീരുമാനം. മമ്മൂട്ടി കമ്പനിയുടെയും ആശിർവാദ് സിനിമാസിന്റെയും ആദ്യ സംയുക്ത നിർമ്മാണ സംരംഭം കൂടിയാണ്. അതേസമയം മഹേഷ് നാരായണൻ ചിത്രം ശ്രീലങ്കയിലെ ചിത്രീകരണത്തിനുശേഷം ഷെഡ്യൂൾ ബ്രേക്കിലാണ്. ഷാർജയിൽ ഡിസംബർ 15ന് തുടർചിത്രീകരണം ആരംഭിക്കും. പാലക്കാട് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനിൽ അഭിനയിക്കുകയാണ് മോഹൻലാൽ.
അടുത്ത ദിവസം എമ്പുരാൻ പൂർത്തിയാകും. തുടർന്ന് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യും. മഹേഷ് നാരായണൻ ചിത്രവും സത്യൻ അന്തിക്കാട് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൃദയപൂർവവും പൂർത്തിയാക്കിയശേഷം അമൽനീരദ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. ബിഗ്ബി, ഭീഷ്മപർവ്വം എന്നീ മെഗാ ഹിറ്റുകൾക്കുശേഷം മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുകയാണ്.മോഹൻലാൽ നായകനായസാഗർ ഏലിയാസ് ജാക്കി റീലോഡ് അമൽ നീരദിന്റെ സംവിധാനത്തിലാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |