തന്നെ വിമർശിക്കുന്നവരെ വെല്ലുവിളിച്ചു സംഗീത സംവിധായകൻ ഗോപി സുന്ദർ. ആകെ ഒരു ജീവിതമേ ഉളളൂവെന്നും അത് പൂർണമായി ജീവിക്കണമെന്നും ഗോപിസുന്ദർ. ധൈര്യമുണ്ടെങ്കിൽ എന്നെപോലെ ജീവിക്കൂ എന്നും ഗോപിസുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു.
ആളുകൾ തങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുപിടിച്ചു അടക്കിപ്പിടിച്ചും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അഭിനയിക്കുന്നു. പക്ഷേ ഞാൻ അങ്ങനെ അഭിനയിക്കുന്നില്ല. ഞാൻ ഞാനായിട്ടാണ് ജീവിക്കുന്നത്. നാണം കെട്ടവൻ എന്ന് ആളുകൾ വിളിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു.ആദത്തിന്റെയും ഹവ്വയുടെയും കഥയിൽ അവരുടെ അനുസരണക്കേടാണ് നാണക്കേടിലേക്കും ഒളിച്ചോട്ടത്തിലേക്കും നയിച്ചത്. സത്യത്തിൽ അവർ ആധികാരികമായി ജീവിക്കാൻ സൃഷ്ടിക്കപ്പെട്ടവരാണ്. ബൈബിൾ പറയുന്നതുപോലെ സത്യം നിങ്ങളെ സ്വതന്ത്രരാക്കും. വെറും നാട്യത്തേക്കാൾ ദൈവം വിലമതിക്കുന്നത് സത്യവും സത്യസന്ധതയുമാണ്. ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ. നമുക്ക് ആകെ ഒരു ജീവിതമേയുള്ളൂ. അത് പൂർണമായി ജീവിക്കാൻ അനുവദിക്കൂ. എപ്പോഴും സന്തോഷത്തോടെയിരിക്കൂ.
യഥാർത്ഥമായിരിക്കൂ എല്ലാവർക്കും പുതുവത്സരാശംസകൾ. ഗോപി സുന്ദർ കുറിച്ചു. അടുത്തിടെ ഗായിക മയോനിക്കൊപ്പം സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതോടെ ഗോപിസുന്ദർ ഏറെ വിമർശനങ്ങൾ നേരിട്ടു. ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹം ഉയരുകയും ചെയ്തു. എന്നാൽ ഗോപി സുന്ദറും മയോനിയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |