അവധിക്കാലം ആഘോഷിക്കാൻ നിക്കി ഗൽറാണി നയനമനോഹരമായ കൂർഗിലെത്തി. അഭിനയത്തോടൊപ്പം യാത്രകളെയും പ്രണയിക്കുന്ന താരമാണ് നിക്കി.കൂർഗിന്റെ മനോഹാരിതയ്ക്കൊപ്പം സിപ്പ് ലൈൻ ചെയ്യുന്ന ചിത്രങ്ങളും നിക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. നിവിൻപോളി ചിത്രം 1983 ലൂടെ മലയാളത്തിൽ എത്തിയ ഇൗ മറുനാടൻ നായിക ഒാംശാന്തി ഒാശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അർജുൻ ചിത്രമായ വിരുന്നാണ് നിക്കി അവസാനം അഭിനയിച്ച് പൂർത്തിയാക്കിയത്. തമിഴ് നടൻ ആദിയുമായി നിക്കി പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ട്. തനിക്ക് പ്രണയമുണ്ടെന്നും വിവാഹം വൈകാതെ അറിയിക്കുമെന്നും നിക്കി അടുത്തിടെ പറഞ്ഞിരുന്നു. മൂന്ന് ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കൂർഗ് യാത്ര കഴിഞ്ഞ് അടുത്ത ആഴ്ച നിക്കി ചെന്നൈയിൽ എത്തും. പുതുവർഷത്തിൽ ആദിയുടെയും നിക്കിയുടെയും വിവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |