തിയേറ്റർ റിലീസിനു ശേഷം സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടിയിലേക്ക്
പട, നാരദൻ, വെയിൽ എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിൽ പ്രീമിയർ ചെയ്യുന്നു. മാർച്ച് 30ന് പട, ഏപ്രിൽ 8ന് നാരദൻ, ഏപ്രിൽ 15ന് വെയിൽ എന്നിങ്ങനെ സ്ട്രീമിങ് നടക്കും. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം ഏപ്രിൽ 1ന് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. കെ.എം. കമൽ സംവിധാനം ചെയ്ത പട മാർച്ച് 11നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഷിഖ് അബു സംവിധാനം ചെയ്ത ടൊവിനോ തോമസ് നായകനായ നാരദൻ മാർച്ച് 3നാണ് റിലീസ് ചെയ്തത്. മായാനദിക്കും വൈറസിനും ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം കൂടിയായിരുന്നു നാരദൻ. അന്ന ബെന്നാണ് ചിത്രത്തിൽ നായിക. നവാഗതനായ ശരത് മേനോൻ ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധാനം ചെയ്ത വെയിൽ ഫെബ്രുവരി 25നാണ് തിയേറ്ററിൽ റിലീസ് ചെയ്തത്.
ഏപ്രിൽ 1ന് ആമസോൺ പ്രൈമിൽ എത്തുന്ന ചിത്രമാണ് പ്രഭാസിന്റെ രാധേശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാലു ഭാഷകളിലായാണ് ചിത്രം റിലീസായത്. പൂജ ഹെഗ്ഡെയാണ് നായിക.ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹേ സിനാമിക ഇന്ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും.
പ്രശസ്ത നൃത്ത സംവിധായിക ബൃന്ദ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമികയിൽ അദിതി റാവുവും കാജൽ അഗർവാളുമാണ് ഈ തമിഴ് ചിത്രത്തിലെ നായികമാർ.അർജുൻ അശോകൻ നായകനായ മെമ്പർ രമേശൻ ഏപ്രിൽ 1ന് ഒ.ടി.ടി പ്ളാറ്റ്ഫോമായ സീ ഫൈവിൽ റിലീസ് ചെയ്യും. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നു കഥയും തിരക്കഥയും രചിച്ചു സംവിധാനം നിർവഹിച്ച ചിത്രമാണ് ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, ശബരീഷ് വർമ്മ, സാബുമോൻ, ഗായത്രി അശോക്, മാമുക്കോയ, ഇന്ദ്രൻസ് എന്നിവരാണ് മറ്റു താരങ്ങൾ.മോഹൻലാൽ ചിത്രമായ ആറാട്ട് തിയേറ്റർ റിലീസിനുശേഷം മാർച്ച് 20ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് ചെയ്തു. ദുൽഖൽ സൽമാന്റെ സല്യൂട്ട് നേരിട്ട് സോണി ലിവിൽ റിലീസ് ചെയ്യുകയായിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |