വിനയൻ സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ടിൽ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് ജോസ് എത്തുന്നു. മലയാളികൾ ഇന്നേവരെ കാണാത്ത കായംകുളം കൊച്ചുണ്ണിയുടെ മറ്റൊരു മുഖമായിരിക്കും ചിത്രത്തിലേത്. നവോത്ഥാന നായകനും പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് ചിത്രത്തിന് ആധാരം.സിജു വിത്സനാണ് നായകൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽ കൃഷ്ണ, ബിബിൻ ജോർജ്, ബിജു പപ്പൻ, സലിം ബാവ കയാദു, പൂനം ബജ്വ, ദീപ്തി സതി എന്നിവർക്കൊപ്പം നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും അഭിനയിക്കുന്നു. ഷാജി കുമാറാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശേരി, എഡിറ്റർ വിവേക് ഹർഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |