എന്നും എപ്പോഴും വിവാദ നായികയാണ് ബോളിവുഡ് താരം പൂനം പാണ്ഡെ .ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ന്യൂഡ് മോഡൽ കൂടിയായ പൂനം പാണ്ഡെ അഭിനയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് പൂനം ബിസിനസുകാരനായ സാം ബോംബെയെ വിവാഹം കഴിച്ചത്. എന്നാൽ ഹണിമൂൺ ആഘോഷം കഴിഞ്ഞ ഉടൻ പൊട്ടിത്തെറി ഉണ്ടാകുകയും ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തി പൂനം രംഗത്തുവന്നു. വിവാഹംബന്ധം നിലനിറുത്താൻ ശ്രമിച്ചെങ്കിലും തനിക്ക് അതിന് സാധിച്ചില്ലെന്ന് പൂനം പറയുന്നു. എന്റെ ജോലിയിലൂടെ ആളുകൾ എന്നെ അറിയണമെന്നാണ് ആഗ്രഹം. എനിക്ക് ജീവിക്കണം. ഇനി വിവാഹം കഴിക്കുമെന്ന് അറിയില്ല. എന്നെ ട്രോളട്ടെ. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ജീവിക്കും. പൂനം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |