തെന്നിന്ത്യൻ താരം പ്രഭാസ് പുതിയ ചിത്രത്തിന് പ്രതിഫലം 25 ശതമാനം വർദ്ധിപ്പിച്ചെന്ന് റിപ്പോർട്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന ചിത്രത്തിനു വേണ്ടി താരം 120 കോടി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ വിജയത്തിനുശേഷമാണ് പ്രഭാസ് പാൻ ഇന്ത്യൻ തരമായി ഉയർന്നത്. തുടർന്ന് ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷക പ്രീതി കുറവായിരുന്നു. 2022ൽ പുറത്തിറങ്ങിയ രാധേശ്യാം പരാജയമായിരുന്നു. രാമായണം പ്രമേയമാകുന്ന ആദിപുരുഷ് ത്രിമാന ചിത്രമാണ് ഒരുങ്ങുന്നത്. സെയ്ഫ് അലിഖാൻ ആണ് പ്രതിനായകൻ. നായിക കൃതി സനോൺ ആണ്. ടി സീരിയസ് ,റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മാണം. ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം എന്ന വിശേഷണവുമായാണ് ആദിപുരുഷ് എത്തുക. 500 കോടിക്കു മുകളിലാണ് നിർമ്മാണ ചെലവ്. വി.എഫ്. എക്സ് കൂടുതലായി വേണ്ടിരവുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ സലാർ ആണ് പ്രഭാസിന്റെ അടുത്ത ചിത്രം. ശ്രുതി ഹാസൻ നായികയാവുന്ന ചിത്രത്തിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്നു.
സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ്, മാരുതിയുടെ രാജ ഡീലക്സ് എന്നിവയാണ് പ്രഭാസിന്റെ മറ്റു പ്രോജക്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |