പ്രിയങ്ക നായരുടെ ആറ് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു .മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാൻ, അനൂപ് മേനോന്റെ രചനയിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാൽ, സൈജു കുറുപ്പിന്റെ നായികയായി അന്താക്ഷരി, ഏക കഥാപാത്രമായി എത്തുന്ന ആ മുഖം ,പൃഥ്വിരാജിന്റെ ഷാജികൈലാസ് ചിത്രം കടുവ, പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമൂട് എന്നിവരോടൊപ്പം ജനഗണമന എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. ആ മുഖം മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്. അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിന് ഒരുങ്ങുന്നതെന്ന് പ്രിയങ്ക നായർ പറഞ്ഞു. പ്രിയങ്കയുടെ അഭിനയ യാത്ര പതിനാറു വർഷം പിന്നിടുകയാണ്. മമ്മൂട്ടി ചിത്രത്തിൽ ഒഴികെ ഒട്ടുമിക്ക നായകൻമാരോടൊപ്പവും പ്രിയങ്ക ഇതിനകം അഭിനയിച്ചു. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത വിലാപങ്ങൾക്കപ്പുറം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |