SignIn
Kerala Kaumudi Online
Monday, 29 April 2024 12.23 AM IST

വിവാഹം രഹസ്യമാക്കി ഒന്നും മിണ്ടാതെ രാഖി

rakhi

വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരസുന്ദരിയാണ് ബോളിവുഡ് അഭിനേത്രി രാഖി സാവന്ത്. താൻ വിവാഹിതയായെന്ന് മുൻപ് പലതവണ വെളിപ്പെടുത്തുകയും ഭർത്താവാണെന്ന് പറഞ്ഞ് പലരെയും താരം പരിചയപ്പെടുത്തിയിട്ടുണ്ട്. കാമുകൻ എന്ന നിലയിൽ പരിചയപ്പെടുത്തിയ ആദിൽ ഖാൻ ദുറാനിയുമായി രാഖിയുടെ വിവാഹം കഴിഞ്ഞുവെന്നാണ് വിവരം. ഇരുവരുടെയുംവിവാഹ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. വധുവരൻമാരെപോലെ കഴുത്തിൽ പൂമാല ചാർത്തി നിൽക്കുന്ന ചിത്രമാണൊന്ന്. ഇരുവരും വിവാഹ രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നതാണ് മറ്റൊരു ചിത്രം.കഴിഞ്ഞവർഷം മേയ് 29 ന് ഇരുവരും വിവാഹിതരായി എന്നാണ് വിവരം. രാഖിയും ആദിലും വിവാഹം കഴിച്ച വിവരം ഇരുവരും ഉടൻ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.

രാഖിയുടെ അമ്മ ആശുപത്രിയിലായിരുന്ന സമയത്തെല്ലാം ആദിൽ കൂടെയുണ്ടായിരുന്നു. ആസമയത്താണ് ഇരുവരും കൂടുതൽ അടുത്തതെന്ന് സുഹൃത്തുക്കൾ പറയുന്നു.

ബെൽജിയം ആസ്ഥാനമായി ബിസിനസ് നടത്തുന്ന റിതേഷ് എന്ന ആളുമായി രഹസ്യമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് രാഖി മുൻപ് വെളിപ്പെടുത്തിയിരുന്നു. ഭർത്താവിനെതിരെ റിതേഷിന്റെ ഭാര്യ രംഗത്തു എത്തുകയും ചെയ്തു. ഇടയ്ക്ക് റിതേഷിനൊപ്പം ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിൽ പങ്കെടുത്തിരുന്നു. പിന്നീട് റിതേഷുമായി ബന്ധം അവസാനിപ്പിച്ച രാഖി ആദിലിനെ ആരാധകർക്ക് പരിചയപ്പെടുത്തി.അതേസമയം വിവാഹത്തിന് മുൻപ് രാഖി മതം മാറി എന്ന പ്രചാരണം ശക്തമാണ്. രാഖിയെ ജീവിക്കാൻ അനുവദിക്കൂ എന്നാണ് സഹോദരന്റെ പ്രതികരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAKHI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.