പതിനൊന്ന് വർഷത്തിന് ശേഷം രേവതി വീണ്ടും സംവിധായികയാകുന്ന ചിത്രത്തിൽ കജോൾ നായികയായി എത്തുന്നു. കജോൾ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും കജോൾ പങ്കുവച്ചു. 'ദി ലാസ്റ്റ് ഹുറാ" എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.'രേവതി എന്നെ വെച്ചു സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ദി ലാസ്റ്റ് ഹുറാ എന്നാണ് പേര്. എന്നെ വേഗത്തിൽ സമ്മതം മൂളിപ്പിച്ച ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണിതെ"ന്ന് കജോൾ കുറിച്ചു. ഒരാൾക്ക് നേരിടാൻ കഴിയുന്ന ഏറ്റവും വെല്ലുവിളിയേറിയ സാഹചര്യങ്ങളെ പുഞ്ചിരിയോടെ നേരിട്ട അമ്മയായ സുജാതയുടെ കഥയാണ് ദി ലാസ്റ്റ് ഹുറാ എന്ന ചിത്രം പറയുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സുരാജ് സിംഗ്, ശ്രദ്ധ അഗർവാൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സമീർ അറോറയാണ് ദി ലാസ്റ്റ് ഹുറാ യുടെ കഥ എഴുതിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |