SignIn
Kerala Kaumudi Online
Thursday, 19 September 2024 2.25 AM IST

700 കോടിയും കടന്ന് റോക്കിഭായ്

Increase Font Size Decrease Font Size Print Page

ഹോം ബാലെ ഫിലിംസിന്റെ അടുത്ത ചിത്രം സുധ കൊങ്കരയ്ക്ക്

kgf

ബോക്സ് ഓഫീസിൽ വൻ കുതിപ്പു തുടരുകയാണ് കന്നട ചിത്രമായ കെ.ജി.എഫ് ചാപ്ടർ 2. റിലീസ് ചെയ്തു ഏഴുദിവസം പിന്നിടുമ്പോൾ 700 കോടിയാണ് റോക്കി ഭായിയും കൂട്ടുകാരും വാരിക്കൂട്ടിയത്. ബാഹുബലി ആദ്യഭാഗത്തിന്റെയും രജനികാന്തിന്റെ 2.0യുടെയും റെക്കോഡ് തകർത്താണ് കുതിപ്പ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷ‌ൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഏഴാമത് എത്തിയിരിക്കുകയാണ് കെ.ജി.എഫ്. രാജമൗലിയുടെ ആർ.ആർ.ആർ ആണ് കെ.ജി.എഫിനു മുൻപ് ഈ വർഷം ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ചത്. കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് 250 കോടിയും കടന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് ഈ റെക്കോഡ് നേട്ടം. ആയിരം കോടിയിലേക്ക് ഉടൻ റോക്കിഭായ് എത്തുമെന്നാണ് സൂചന .അതേസമയം

കെ.ജി.എഫ് നിർമ്മാതാക്കളായ ഹോം ബാലെ ഫിലിംസിന്റെ അടുത്ത ചിത്രം സുധ കൊങ്കര സംവിധാനം ചെയ്യും. സൂര്യയുടെ സൂററൈ പോട്ര്, മാധവന്റെ ഇറുതി സുട്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കര.പുത്തൻപുതു കാലൈ, പാവ കഥൈകൾ തുടങ്ങിയ ആന്തോളജികളിൽ ഓരോ ചിത്രം വീതം സുധ സംവിധാനം ചെയ്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ROCKY BHAI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.