മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു. എസ്.എസ്.എം.ബി 28 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ ആണ് റോഷൻ അവതരിപ്പിക്കുന്നത്.റോഷന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്. മഹേഷ് ബാബുവും ത്രിവിക്രമവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. തിരുവോണ ദിവസമായ സെപ്തംബർ 8ന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പൂജ ഹെഗ്ഡെ ആണ് നായിക. ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രത്തിനുവേണ്ടി വലിയ സെറ്റ് ഒരുക്കിയിട്ടുണ്ട്.
അടുത്ത വർഷം ഏപ്രിൽ 28ന് റിലീസ് ചെയ്യും.വിക്രം ചിത്രം കോബ്രയിൽ റോഷൻ പ്രതിനായകവേഷത്തിൽ എത്തി തിളങ്ങിയിരുന്നു. അതേസമയം തിരുവോണദിവസം ആണ് റോഷൻ അഭിനയിച്ച ഒരു തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുന്നത്. കൊത്ത്, ഗോൾഡ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |