പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ അടുത്ത വർഷം സെപ്തംബർ 28ന് റിലീസ് ചെയ്യും. കന്നട, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ മൊഴിമാറി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു ആണ് മറ്റൊരു താരം. ഹോംബാല ഫിലിംസ് നിർമ്മിക്കുന്ന സലാറിന്റെ
ചിത്രീകരണം ഈ വർഷം ആണ് ആരംഭിച്ചത്. കെ.ജി.എഫ്, കെ.ജി.എഫ് 2 എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ഇതുവരെ ചെയ്തതിൽ ഏറ്റവും അധികം വയലൻസുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.രാധേ ശ്യാം പ്രതീക്ഷയ്ക്കൊപ്പം ഉയരാത്തതിനാൽ സലാറിൽ പ്രഭാസ് ഏറെ പ്രതീക്ഷ നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |