അർജ്ജുൻ റെഡ്ഡി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയായ ശാലിനി പാണ്ഡെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അതിനായി തന്റെ ശരീര ഭാരം കുറച്ച് കൂടുതൽ സുന്ദരിയായിരിക്കുകയാണ് ശാലിനി.ജയേഷ് ഭായ് ജോർധാർ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിലേക്ക് കടക്കുന്നത്.ദിവ്യംഗ് തക്കാറാണ് സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിനായി തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് താരം ഇപ്പോൾ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മറ്റുള്ളവരുടെ കാഴ്ചപാടിന് ഒത്ത് മാറാൻ എനിക്ക് താത്പര്യമില്ല. എന്നാൽ ചെയ്യുന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ലുക്ക് മാറണം എന്ന് പറഞ്ഞാൽ, ശരീര വണ്ണം കുറയ്ക്കുന്നതിനോട് വിയോജിപ്പ് ഇല്ല'' -ശാലിനി പാണ്ഡെയുടെ വാക്കുകൾ. രൺ വീർ സിംഗ്, ബോമൻ ഇറാനി, രത്ന പതക് ഷാ, ദീക്ഷ ജോഷി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. .അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ നിശബ്ദ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശാലിനി പാണ്ഡെ അഭിനയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |