മനോജ് ബാജ്പേയ്, പ്രിയാമണി, സമാന്ത അക്കിനേനി തുടങ്ങിയവർ അഭിനയിച്ച ഫാമിലി മാൻ 2 ലെ സാമന്തയുടെ പ്രകടനത്തെ പ്രശംസിച്ച് ആരാധകർ.നേരത്തെ ഫാമിലി മാന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോൾ സാമന്ത ശ്രീലങ്കൻ തമിഴ് പുലികളെ അപമാനിക്കുന്നതാണെന്ന തരത്തിൽ സാമന്തക്കെതിരെ വിദ്വേഷ ക്യാംപെയിൻ ആളിക്കത്തിയിരുന്നു.എന്നാൽ വെബ് സീരിസിന്റെ റിലീസ് ചെയ്തതോടെ എല്ലാവരും താരത്തിന്റെ പ്രകടനത്തെ പുകഴ്ത്തുകയാണ്. തന്റെ രാജി എന്ന കഥാപാത്രത്തെ എല്ലാവരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സാമന്ത.
എന്റെ ജന്മനാടിന്വേണ്ടി എന്റെ ജീവൻ ഞാൻ നൽകും, എന്റെ ജന്മ നാടിനുവേണ്ടിപോരാടാനുള്ള ആയുധമാണ് ഞാൻ എന്ന രാജിയുടെ ഡയലോഗ് ആഘോഷിക്കുകയാണ് താരത്തിന്റെ ആരാധകർ. 'രാജി എനിക്ക് സ്പെഷലാണ്. രാജിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ഏറെ സംവേദനക്ഷമതയും ബാലൻസിങ്ങും ആവശ്യമാണെന്ന് എനിക്കറിയാമായിരുന്നു. ഈലം യുദ്ധത്തിലെ സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന തമിഴ്പോരാട്ടത്തിന്റെഡോക്യുമെന്ററികൾ ക്രിയേറ്റീവ് ടീം റഫറൻസിനായി നൽകിയിരുന്നു. എല്ലാ പ്രശംസയ്ക്കും നന്ദി - സാമന്തയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |