സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോദ എന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആഗസ്റ്റ് 12ന്റിലീസ് ചെയ്യും.ഹരി- ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ളിംസ് വീഡിയോ പുറത്തുവിട്ടാണ് പ്രഖ്യാപനം. സമാന്തയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമായാണ് വിശേഷിപ്പിക്കുന്നത്.സുപ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നുണ്ട്.വരലക്ഷ്മി ശരത് കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സംഗീതം മണിശർമ്മ. സംഭാഷണം: പുലഗം ചിന്നരാജ. ഡോ. ചള്ള ഭാഗ്യലക്ഷ്മി. ഛായാഗ്രഹണം എം. സുകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |