തീവണ്ടിയിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് സംയുക്ത മേനോൻ. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ താരം പങ്കുവച്ച ബാത്ത് ടബ്ബിനരികിൽ ഇരുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാവുന്നു. തൂവെള്ള ബാത്ത് റോപ്പും അണിഞ്ഞ് നിൽക്കുന്ന താരത്തിന്റ കൈയിൽ കോക്ടെയ് ലുമുണ്ട്. സന്തോഷവതിയായാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി. മലയാളത്തിൽ ആണും പെണ്ണുമെന്ന ആന്തോളജി ചിത്രമാണ് സംയുക്തയുടെതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം. ലില്ലി, വെള്ളം, യമണ്ടൻ പ്രേമകഥ, എടക്കാട് ബറ്റാലിയൻ06, കൽക്കി , അണ്ടർ വേൾഡ് തുടങ്ങിയവയാണ് സംയുക്തയുടെ ശ്രദ്ധേയ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |