വിജയ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ സഞ്ജയ് ദത്ത്. ദളപതി 66 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് പ്രതിനായകനാവാൻ എത്തുന്നത്. കെ.ജി.എഫ് 2വിൽ അധീര എന്ന പ്രതിനായകനായി എത്തി സഞ്ജയ്ദത്ത് പ്രേക്ഷകരെ ഞെട്ടിച്ചു. ശക്തമായ വില്ലൻ കഥാപാത്രമാണ് വിജയ് ചിത്രത്തിൽ സഞ്ജയ് ദത്തിനെ കാത്തിരിക്കുന്നത്. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യ ഷെഡ്യൂൾ പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദ് ഫിലിം സിറ്റിയിലാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. തെലുങ്ക് താരം നാനിയും പ്രധാന വേഷത്തിലുണ്ട്. എസ്. തമൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ശ്രീ വെങ്കിട ക്രിയേഷൻസിന്റെ ബാനറിൽ ദിൽരാജുവാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |