എന്റെ സ്നേഹമേ, നിങ്ങൾ എന്നും എനിക്ക് വിശിഷ്ട വ്യക്തിയായിരിക്കും. സമൂഹമാദ്ധ്യമത്തിൽ സനുഷയുടെ കുറിപ്പ്
മഞ്ഞിൽ കിടക്കുന്ന സനുഷയുടെ കൈകൾ ആരോ ചേർത്ത് പിടിച്ചിട്ടുണ്ട്. എറെ സന്തോഷവതിയായാണ് ചിത്രത്തിൽ സനുഷയെ കാണുന്നത്.സനുഷ പ്രണയത്തിലാണോ എന്നാണ് ആരാധകരുടെ ചോദ്യം.ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് ആരാധകർക്കിടയിൽ ഇത്തരം ഒരു സംശയത്തിന് കാരണമായത്. 'ഈ യാത്ര എന്നെ എത്രമാത്രം ധീരവും മനോഹരവും അങ്ങേയറ്റം സന്തോഷമുള്ളതുമായ വ്യക്തിയായി മാറ്റിയെന്ന് അറിയാം. എന്നെ സ്വബോധത്തോടെ തിരികെ കൊണ്ടുവന്നതിന് നന്ദി. എന്റെ പ്രശ്നങ്ങളും അനുഗ്രഹങ്ങളും തരംതിരിക്കുന്നതിനും അവയെ പൂർണഹൃദയത്തോടെ വിലമതിക്കുന്നതിനും എന്നെ സഹായിച്ചതിന് നന്ദി.ഞാൻ താഴേക്ക് പോകുമ്പോൾ എന്നെ പിടിച്ചുനിറുത്തിയതിന് നന്ദി. എന്റെ ആത്മാവിനെ വേദനിപ്പിക്കുന്ന എല്ലാം ഉപേക്ഷിക്കാൻ എന്നെ സഹായിച്ചതിന് നന്ദി. എന്നോടും മറ്റുള്ളവരോടും ക്ഷമിക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. . നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും.നിങ്ങൾ എന്നും വിലമതിക്കപ്പെടും'. സമൂഹമാദ്ധ്യമത്തിൽ സനുഷ കുറിച്ചു. എന്നാൽ സനുഷ തന്റെ കാശ്മീർ യാത്രയെ കുറിച്ചാണ് വെളിപ്പെടുത്തുന്നതെന്ന് പറയുന്നവരുമുണ്ട്. എന്നാൽ സനുഷ ഇതുവരെയും വിശദികരണമൊന്നും നൽകിയില്ല. ലോക്ക് ഡൗൺ സമയത്ത് താൻ കടത്ത സമർദ്ദം അനുഭവിച്ചത് സനുഷ നേരത്തേ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ
സുഹൃത്തുക്കൾക്കൊപ്പം പോകുന്ന യാത്രകളുടെ മനോഹര ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. മനോഹരമായ കാശ്മീർ യാത്രയുടെ ഓർമ്മകളിലാണ് സനുഷ ഇപ്പോൾ. കുറച്ചു ദിവസങ്ങളായി കാശ്മീർ വിശേഷങ്ങൾ സനുഷ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നുണ്ട്. കാശ്മീരിൽ മഞ്ഞു മലയ്ക്ക് കുറുകെ നടക്കുന്ന ചിത്രം പങ്കുവച്ച് തന്റെ സമാധാനപരമായ ആ നാളുകളെ മിസ് ചെയുന്നുവെന്നും, ഇങ്ങനെ ഇനിയും നടക്കണമെന്നും സനുഷ കുറിച്ചു. കാശ്മീർ കഹ്വ കുടിക്കുന്ന ചിത്രം പങ്കുവച്ച് കട്ടൻ സ്നേഹിയായി എന്നെ കാശ്മീരി കഹ്വ കീഴടക്കിയെന്നും പറഞ്ഞു.
ബാലതാരമായി മലയാളി ഹൃദയങ്ങളിൽ ചേക്കേറിയ അഭിനേത്രിയാണ് സനുഷ സന്തോഷ്. മലയാളികൾക്ക് സനുഷ സ്വന്തം മകളെന്ന പോലെയാണ്. മമ്മൂട്ടി ചിത്രം ദാദാസാഹിബിൽ 'ദാദാസാഹിബ് വരുന്നേ വഴി മാറിക്കോ..'' എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട ബേബി സനുഷ ഇന്നും പേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. കാഴ്ചയിൽ മമ്മൂട്ടിയുടെ മകളായി എത്തിയ അമ്പിളി എന്ന കഥാപാത്രം പ്രശസ്തയിലെത്തിച്ചു.
സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ആ കഥാപാത്രത്തിനെ തേടിയെത്തി. ബാലതാരമായി എത്തിയ സനുഷ നായികയായി എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സാന്നിദ്ധ്യം അറിയിച്ചു. ഒരു മുറൈ വന്ത് പാർത്തായയെയാണ് സനുഷ അവസാനമായി അഭിനയിച്ച മലയാള ചിത്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |