സത്യൻ -ജെസ്സി ദമ്പതികൾക്ക് മൂന്ന് മക്കളാണ്.അതിൽ മൂത്ത മകൻ പ്രകാശ്സത്യൻ 2014 ൽ മരണമടഞ്ഞു.ബാലസാഹിത്യകാരനും ഗായകനുമായിരുന്നു. 'വിടരാൻ വൈകിയ പ്രഭാത"മടക്കം പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ആകാശവാണിയിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.അവിവാഹിതനായിരുന്നു. രണ്ടാമത്തെ മകനാണ് സതീഷ് സത്യൻ. സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥനായിരുന്ന സതീഷ് പപ്പയുടെ മരണശേഷം ജോലി രാജിവച്ച് സിനിമയിൽ അഭിനയിച്ചു. കാഴ്ചയുടെ പ്രശ്നം കാരണം നാലു സിനിമകൾക്കുശേഷം പിൻമാറുകയായിരുന്നു. തുടർന്ന് ഗായകൻ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയുടെ ജനറൽ മാനേജരായി വിരമിച്ചു.ഏറ്റവും ഇളയ മകൻ ജീവൻ സത്യൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് വിരമിച്ചു.തിരുവനന്തപുരം ഗവ.കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിംഗ് പാസ്സായ ജീവൻ അമച്വർ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്.ഭാര്യ ലതാ ജീവൻ. മകൾ ഡോ.ആശാ ജീവൻ സത്യൻ നന്നായി പാടും. സത്യന്റെ പിൻതലമുറയിൽ കലാദീപം ഉയർത്തിപ്പിടിച്ചത് ആശയാണ്.സത്യന്റെ ഭാര്യ ജെസ്സി സത്യൻ 1987 ൽ മരണമടഞ്ഞു.സതീഷ് സത്യനും ജീവൻസത്യനും തിരുവനന്തപുരം നഗരത്തിൽത്തന്നെയാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |