SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

ഭദ്രൻ ചിത്രം ഇഒ ഭാവന നായിക

ഷെയ് ൻ നിഗം നായകനാവുന്ന ചിത്രത്തിൽ ഗൗതം മേനോനും

ചിത്രീകരണം സെപ്തംബറിൽ ഫോർട്ട് കൊച്ചിയിൽ

bhavan

ഷെയ്ൻ നിഗമിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇഒ എന്നു പേരിട്ടു. നേരത്തെ ജൂതൻ എന്നാണ് ചിത്രത്തിന് പേരിട്ടത്. ഭാവനയാണ് ചിത്രത്തിലെ നായിക. രണ്ടുതവണ ദേശീയ അവാർഡ് നേടിയ തെന്നിന്ത്യൻ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തിൽ ഭാവന അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കുശേഷം അഭിനയരംഗത്തേക്ക് മടങ്ങിവരികയാണ് ഭാവന. ന്റെ ഇക്കാക്കൊരു പ്രേമാണ്ടാർന്നു! എന്ന ചിത്രത്തിലൂടെ മടങ്ങിവരവ് അറിയിച്ചതിനു പിന്നാലെയാണ് ഭദ്രൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഗൗതം മേനോനാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന താരം.

ഇഒ എന്ന എലിയാവുകോഹൻ എന്ന ജൂതന്റെ വേഷമാണ് ചിത്രത്തിൽ ഷെയ്‌ൻ നിഗം അവതരിപ്പിക്കുന്നത്. എസ്. സുരേഷ്‌ബാബു ആണ് തിരക്കഥാകൃത്ത്. പതിനേഴു വർഷത്തിനുശേഷം സംവിധായകൻ ഭദ്രന്റെ തിരിച്ചുവരവുകൂടിയാണ് ചിത്രം. 2005ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഉടയോനാണ് ഭദ്രൻ അവസാനം സംവിധാനം ചെയ്ത സിനിമ. സെപ്തംബറിൽ ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ഇഒ പൂർണമായും ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്. ജൂതൻ എന്ന പേരിൽ ചിത്രം പ്രഖ്യാപിക്കുമ്പോൾ സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിംഗൽ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് റിമയ്ക്കു പകരം മംമ‌്‌ത മോഹൻദാസ് നായികയായി എത്തുന്നുവെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും അവസാനം നായിക ഭാവനയിൽ എത്തി ചേർന്നു . അതേസമയം കന്നടയിൽ നിരവധി ചിത്രങ്ങളുമായി യാത്രയിലാണ് ഭാവന. 'ദി സർവൈവൽ" എന്ന ഹ്രസ്വ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHAIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.