SignIn
Kerala Kaumudi Online
Saturday, 21 September 2024 5.12 AM IST

ഇർഷാദ് പരാരിയുടെ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ

Increase Font Size Decrease Font Size Print Page
mm

രചന മുഹ് സിൻ പരാരി


നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ നായകൻ. സഹോദരനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവുമായ മുഹ്‌സിൻ പരാരിയുടെ രചനയിലാണ് ചിത്രം. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം.ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ തീരുമാനം. തല്ലുമാലയുടെ മികച്ച വിജയത്തിനുശേഷം ആഷിഖ് ഉസ്‌മാൻ നിർമ്മിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ആണ് ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രങ്ങളിലൊന്ന്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരെ നായകൻമാരാക്കി അയൽവാശി എന്ന ചിത്രം ഇർഷാദ് പരാരി പ്രഖ്യാപിച്ചിരുന്നതാണ്. ലൂസിഫർ, കുരുതി, ആദം ജോൺ എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.അതേസമയം തല്ലുമാല, കുടുക്ക് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനവുമായി യാത്രയിലാണ് ഷൈൻ ടോം ചാക്കോ. മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ ഷൈൻ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം ഭീഷ്മപർവ്വത്തിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IRSHAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.