നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി പോസ്റ്റുകളും വീഡിയോകളും പങ്കുവയ്‌ക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം അടുത്തിടെയാണ് സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്. ആദ്യമൊക്കെ എല്ലാ വീഡിയോകളിലും ഭർത്താവും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വളരെ അപൂർവമായിട്ടാണ് രാഹുലിനെ കാണാറുള്ളത്. അതിന്റെ കാരണം പുതിയ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ.
'ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ച് അല്ല' എന്ന തലക്കെട്ടോടെയാണ് ശ്രീവിദ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങളുടെ ഹണിമൂൺ പിരീഡാണിത്. ആ സമയം ഒരുമിച്ചല്ലാത്തതിൽ നല്ല വിഷമമുണ്ട്. വേർപിരിഞ്ഞ് നിൽക്കുന്നത് മനഃപൂർവമല്ല. എന്തുകൊണ്ട് ഒരുമിച്ച് നിൽക്കുന്നില്ല എന്ന് നിങ്ങളിൽ പലരും ചോദിക്കുന്നുണ്ട്. അതിന്റെ കാരണം പറയാനാണ് ഈ വീഡിയോ.
ആഗ്രഹങ്ങൾ സാക്ഷാത്‌കരിക്കുന്നതിനായി ഞങ്ങൾക്ക് മാറി നിൽക്കേണ്ടി വന്നതാണ്. രണ്ടോ മൂന്നോ തവണ മാത്രമാണ് ഞങ്ങൾ കണ്ടത്. അതിന്റെ ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടിരുന്നു. സ്വന്തമായൊരു ക്ലോത്തിംഗ് ബ്രാൻഡ് എന്റെ വലിയ ആഗ്രഹമായിരുന്നു. കാസർകോട് ഞങ്ങളത് ആരംഭിച്ചു. അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം സുഹൃത്തുക്കൾക്കൊപ്പം ഒരു റെസ്റ്റോറന്റും ഈ ജനുവരിയിൽ തിരുവനന്തപുരത്ത് ആരംഭിച്ചു. ഈ തിരക്കുകൾ കാരണമാണ് ഞങ്ങൾ ഒരുമിച്ചല്ലാത്തത്. അധികം വൈകാതെ തന്നെ ഞങ്ങൾ വീണ്ടും ഒരുമിച്ച് താമസിക്കും. ', ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |