ഹോർമോൺ പ്രശ്നങ്ങൾ അലട്ടുന്നതിനെക്കുറിച്ചും താൻ പി.സി.ഒ.ഡി രോഗാവസ്ഥയുമായി പൊരുതി കൊണ്ടിരിക്കുന്നതിനെക്കുറിച്ചും വ്യക്തമാക്കി തെന്നിന്ത്യൻ നടി ശ്രുതിഹാസൻ. അടുത്തിടെ താരം ഒരു വർക്കൗട്ട് വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
രണ്ടു അസുഖങ്ങളുമായുള്ള പോരാട്ടത്തിലാണ് താൻ എന്നായിരുന്നു വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.
എന്നോടൊപ്പം വർക്കൗട്ട് ചെയ്യുക പി.സി.ഒ.ഡി, എൻഡോമെട്രിയോസിസ് എന്നിവയുമായി ബന്ധപ്പെട്ട് ഏറ്റവും മോശമായ ചില ഹോർമോൺ പ്രശ്നങ്ങൾ ഞാൻ അഭിമുഖീകരിക്കുന്നു. എന്റെ ശരീരം ഇപ്പോൾ പൂർണമല്ല. പക്ഷേ എന്റെ ഹൃദയം നിറവിലാണ്. ഫിറ്റ്നസ് നിലനിറുത്തുക, സന്തോഷത്തോടെ തുടരുക, സന്തോഷകരമായ ഹോർമോണുകൾ ഒഴുകട്ടെ! ഇൗ വെല്ലുവിളികൾ സ്വീകരിക്കാനും എന്നെ നിർവചിക്കാൻ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്. ശ്രുതി പറയുന്നു.പ്രഭാസ് നായകനാവുന്ന സലാർ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |