സുരാജ് വെഞ്ഞാറമൂടിന്റെ ജ്യേഷ്ഠ സഹോദരൻ സജി വെഞ്ഞാറമൂട് ആദ്യമായി നായകനായി അഭിനയിക്കുന്ന അല്ലി പൂർത്തിയായി.ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരു താത്വിക അവലോകനത്തിലൂടെയാണ് സജി വെഞ്ഞാറമൂട് അഭിനയരംഗത്തേക്ക് എത്തുന്നത്. അപർണ മോഹൻ, നീന കുറുപ്പ് ,ശിവദാമോദർ, വിപിൻ കുട്ടപ്പൻ, ശ്രീപ്രസാദ്, ശിവരഞ്ജിനി എന്നിവരാണ് മറ്റു താരങ്ങൾ. ഹൈ ഫൈവ് ഫിലിംസിന്റെ ബാനറിൽ എസ്.ശ്രീകുമാർ ,ഗൗതം രാജ്, ഡോ.അമ്മു ടി .ദീപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് രാജ് കുമാർ എസ്. രചനയും സംവിധാനവും നിർവഹിക്കുന്നു. ഛായാഗ്രഹണം ജയൻ ദാസ്, എഡിറ്റർ - അരുൺദാസ്, ഗാനങ്ങൾ - ശ്യാം നെല്ലിക്കുന്നേൽ,സംഗീതം - സതീശ്, കല - ബിജു കല്ലുംപുറത്ത്, ബി.ജി.എം - ശ്രുതികാന്ത് എം.ടി, പ്രൊഡക്ഷൻ കൺട്രോളർ- നസീർ അരീക്കോട്, മേക്കപ്പ് - രതീഷ് രവി. പി.ആർ.ഒ അയ്മനം സാജൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |