മൂന്ന് തവണ ദേശീയ പുരസ്കാരം നേടിയ വിഖ്യാത ബോളിവുഡ് നടി സുരേഖ സിക്രി അന്തരിച്ചു. 78 വയസ്സായിരുന്ന നടി ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത് . രണ്ടാം തവണ സ്ട്രോക്ക് ഉണ്ടായിതിനെ തുടർന്ന് താരത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.1978 ൽ കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് തവണ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി. ബാലിക വധു എന്ന സീരിയലിലെ കർക്കശക്കാരിയായ മുത്തശ്ശിയുടെ വേഷത്തിന് വളരെയധികം പ്രശസ്തി ലഭിച്ചിരുന്നു. സുബൈദ, മിസ്റ്റർ ആൻഡ് മിസ്സിസ് അയ്യർ, റെയിൻകോട്ട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |