പേരിൽ പുതിയ മാറ്റം വരുത്തി സുരേഷ് ഗോപി. ഒരു 'ഇ" കൂടി ചേർത്തിരിക്കുകയാണ് താരം. Sureesh Gopi എന്ന് പേര് തന്റെ സമൂഹമാധ്യമ പേജുകളിലെല്ലാം പുതുക്കിയിരിക്കുകയാണ് താരം. ന്യൂമറോളജി അനുസരിച്ച് മുൻപും താരങ്ങൾ പേരുകൾ പരിഷ്കരിച്ചിട്ടുണ്ട്. Dileep എന്നതിൽ നിന്ന് Dilliep എന്നും ലെന തന്റെ പേര് Lena എന്നതിൽ നിന്ന് lenaa എന്നാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജിബു ജേക്കബ് സംവിധാനം ചെയ്ത മേ ഹൂം മൂസ ആണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം. പൊന്നാനിക്കാരൻ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ജിബു ജേക്കബും ആദ്യമായാണ് ഒരുമിക്കുന്നത്. പൂനം ബജ്വ ആണ് നായിക.ജോഷി സംവിധാനം ചെയ്ത പാപ്പൻ ആണ് അവസാനം തിയേറ്ററിൽ എത്തിയ സുരേഷ് ഗോപി ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |