മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെകുടുംബവാർത്തകൾ സമൂഹമാധ്യമങ്ങളിൽ എന്നുംനിറയാറുണ്ട്. നിയമപരമായി വിവാഹിതരല്ലെങ്കിലും ഫാഷൻ മോഡലായ റോഹ്മാൻ എന്നയുവാവിനൊപ്പമാണ് താരത്തിന്റെജീവിതം. ദത്തെടുത്ത രണ്ടു പെൺകുട്ടികളും കൂടെയുണ്ട്. ഇതിനിടെയാണ് ആരാധകരെഅമ്പരപ്പിച്ച് നടിയുടെവെളിപ്പെടുത്തൽ വരുന്നത്. റോഹ്മാനുമായുള്ള ബന്ധം അവസാനിച്ചെന്നും നല്ലസുഹൃത്തുക്കളായി തുടരുമെന്നുംഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'സുഹൃത്തുക്കളായി ബന്ധം തുടങ്ങി. ഇനിയും അങ്ങനെതുടരും. സ്നേഹം നിലനിൽക്കും".ഒരുമിച്ച് ഉണ്ടായിരുന്നപ്പോൾ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് സുസ്മിതയുടെവെളിപ്പെടുത്തൽ. 2017 ൽ ഒരുഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു.പതിനഞ്ച് വയസ്സ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ്സുസ്മിത. 29 വയസ്സാണ് റോഹ്മാന്.ഈ പ്രായവ്യത്യാസത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലുംഇരുവരും പ്രതികരിച്ചിരുന്നില്ല.ബീവി നമ്പർ വൺ, ആൻഖേൻ, മേ ഹൂ നാ, സമയ്, മേൻ പ്യാർ ക്യൂം കിയ എന്നിവയാണ് സുസ്മിതയുടെശ്രദ്ധിക്കപ്പെട്ട സിനിമകൾ. നീണ്ട നാളത്തെ ഇടവേളയ്ക്കു ശേഷം വെബ് സീരീസിലൂടെ നടിക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരുന്നു. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ആര്യഎന്ന വെബ് സീരിസ് സുസ്മിതയുടെ കരിയറിലെ തന്നെ വലിയ നേട്ടമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |