
നിരവധി ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തമന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചാണ് തമന്ന പറയുന്നത്. യൂട്യൂബർ മസൂം മിനാവാലയുമായുള്ള ആശയവിനിമയത്തിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
'ഞാൻ എന്റെ ശരീരത്തെ സ്നേഹിക്കുന്നു. ഒരു നീണ്ട ദിവസത്തെ ജോലിക്ക് ശേഷം കുളിക്കുമ്പോൾ എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തിനോടും നന്ദി പറയാറുണ്ട്. ഇത് അൽപം ഭ്രാന്താമാണെന്ന് തോന്നാം. പക്ഷേ എന്തുകൊണ്ട് ചെയ്തുകൂടാ? എല്ലാ ദിവസവും എന്തൊക്കെയാണ് എന്റെ ശരീരം സഹിക്കുന്നതെന്ന് എനിക്ക് അറിയാം. എന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഞാൻ സ്പർശിക്കും. നന്ദി പറയും. ആ ദിവസം മികച്ചതാക്കിയതിന് എന്നോടൊപ്പം നിന്നതിന് നന്ദി പറയും',- തമന്ന പറഞ്ഞു.
അവിനാഷ് തിവാരിയ്‌ക്കൊപ്പം 'സിക്കന്ദർ കാ മുഖദ്ദർ' ആണ് തമന്ന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ജിമ്മി ഷെർഗിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായും ചിത്രത്തിൽ എത്തുന്നുണ്ട്. നടൻ വിജയ് വർമ്മയുമായി ഡേറ്റിംഗിലാണ് തമന്ന എന്ന വാർത്തകൾ മുൻപേ വന്നിരുന്നു. ഈ വർഷം ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ വിവാഹത്തിനെക്കുറിച്ച് തമന്നയും വിജയ് വർമ്മയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |