ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ബോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് തനുശ്രി ദത്ത. 2005ൽ പുറത്തിറങ്ങിയ ഇമ്രാൻ ഹാഷ്മി നായകനായ ആഷിക് ബനായെ അപ്നേ എന്ന ചിത്രമാണ് തനുശ്രീ ദത്തയ്ക്ക് ബ്രേക്ക് നൽകിയത്. താൻ ക്രോണിക് ഫറ്റിഗ് സിൻഡ്രോം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് നടി അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനുശ്രീ ദത്തയുടെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്.
പ്രമുഖ ഇന്ത്യൻ ടെലിവിഷൻ റി.യാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് തനുശ്രീ സിംഗ് വെളിപ്പെടുത്തി. എന്നാൽ താൻ ആ വാഗ്ദാനം തള്ളിക്കളഞ്ഞുവെന്ന് താരം പറഞ്ഞു. സ്വകാര്യതയെ വളരെയേറെ ഇഷ്ടപ്പെടുന്നതിനാൽ ബിഗ് ബോസിനോട് താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് തനുശ്രീ ദത്ത വ്യക്തമാക്കി. ഒരു ബോളിവുഡ് മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ 11 വർഷമായി ബിഗ് ബോസിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ അവർ സമീപിക്കും . എല്ലാ വർഷവും അവരെചീത്തപറഞ്ഞ് ഓടിക്കുകയും ചെയ്യും. അതു പോലൊരു സ്ഥലത്ത് താമസിക്കാൻ എന്നെ കൊണ്ട് പറ്റില്ല. എന്റെ കുടുംബത്തിനൊപ്പം പോലും താമസിക്കാൻ എനിക്ക് കഴിയില്ല, നമുക്കെല്ലാവർക്കും നമ്മുടേത് മാത്രമായ ഇടമുണ്ടെന്നും താരം പറഞ്ഞു. ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി 1.65 കോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തത്. കൂടുതൽ പണം വാഗ്ദാനം ചെയ്തിട്ടും ആ ക്ഷണം ഞാൻ നിരസിച്ചുവെന്നും നടി വെളിപ്പെടുത്തി.
സ്ത്രീകളും പുരുഷൻമാരും ഒരേ കിടക്കയിൽ കിടന്നുറങ്ങുന്നു, വഴക്കുണ്ടാക്കുന്നു, ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി മറ്റൊരു പുരുഷനൊപ്പം ഒരേ കിടക്കയിൽ കിടക്കുന്നയാളാണ് ഞാനെന്ന് അവർക്ക് എങ്ങനെ ചിന്തിക്കാൻ കഴിയുന്നുവെന്നും തനുശ്രീ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |