SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 PM IST

പുതിയ കാൽവയ്പുമായി തപ്‌സി

ചലച്ചിത്രനടി തപ്സി പന്നു നിർമ്മാതാവാകുന്നു

tarzan

തന്റെ സിനിമ ജീവിതം ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ പുതിയൊരു അദ്ധ്യായത്തിലേക്ക് ചുവടുവയ്ക്കുന്നതിന്റെ സന്തോഷം പരസ്യമാക്കുകയാണ് ബോളിവുഡിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായിക തപ്‌സി പന്നു. സിനിമ തപ്സിയ്ക്ക് ആത്മാവാണ്. അതുകൊണ്ട് തന്നെയാണ് നല്ല സിനിമകൾ നിർമ്മിക്കാനും പൂർണമായി സിനിമയോടൊപ്പം നിലകൊള്ളാനും തപ്‌സി 'ഔട്ട് സൈഡേഴ്‌സ് ഫിലിംസ്' എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കമിട്ടത്. തന്റെ പുതിയ സംരംഭത്തിൽ വൻ പ്രതീക്ഷയാണ് തപ്‌സിക്ക്. തപ്‌സിയുടെ ഏറ്റവും പുതിയചിത്രം ബ്ലർ നിർമ്മിച്ചുകൊണ്ടാണ് 'ഔട്ട് സൈഡേഴ്‌സ് ഫിലിംസ്' പ്രാരംഭം കുറിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബ്ലറിന്റെ ആദ്യ ലുക്ക് പുറത്തുവന്നത്. തപ്‌സിയുടെ കണ്ണുകൾ ആരോ പൊത്തി പിടിച്ചിരിക്കുന്നതായാണ് പോസ്റ്ററിൽ കാണുന്നത്.അജയ് ബഹ് ൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ''സിനിമ എന്ന സ്വപ്ന ലോകത്ത് ഞാൻ മുങ്ങിയിട്ട് പതിറ്റാണ്ടാവുന്നു. ഇപ്പോഴും പൂർണമായി നീന്തൽ പഠിച്ചുവെന്നു പറയാൻ സാധിക്കില്ല. പതിയെ പതിയെ നീന്തി പഠിക്കുകയാണ്. സിനിമയാണ് ജീവിതം. സിനിമയിൽ നിലകൊള്ളുക എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നല്കുന്ന കാര്യം. ഇപ്പോളിതാ സിനിമാ ജീവിതത്തിൽ നിർമാതാവ് എന്ന മറ്റൊരു അധ്യായം തുറക്കുകയാണ്. ഔട്ട് സൈഡേഴ്‌സ് ഫിലിംസ് നിർമ്മാണ പങ്കാളിയാവുന്ന ആദ്യ സിനിമയോടൊപ്പം രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ സീ സ്റ്റുഡിയോയും എച്ചിലോൺ പ്രൊഡക്ഷനുമെത്തുമ്പോൾ അതിയായ ത്രില്ലിലാണ് തപ്സി. അതിജീവിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ബ്ലർ.

ചില അസ്വാഭാവിക സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന ഈ പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും അവളുടെ പോരാട്ടവുമാണ് ബ്‌ളർ പറയുന്നത്. ഇതൊരു തുടക്കമാണ്. നല്ല സിനിമകളോടൊപ്പം ഔട്ട് സൈഡേഴ്‌സ് ഫിലിംസ് ഉണ്ടാകും. എന്നിൽ ഏറ്റവും ബെസ്റ്റിനെ കണ്ടെത്താനുള്ള യാത്ര തുടരുകയാണ്. ഇപ്പോഴുള്ളതിനേക്കാൾ ഉത്തരവാദിത്തമുള്ള ജോലിയിലേക്കാണ് കടക്കുന്നതെന്ന് വ്യക്തമായ ബോധ്യമുണ്ട്.. '' തപ്‌സിയുടെ വാക്കുകൾ. മോഡലിംഗിലൂടെ കരിയറിന് തുടക്കം കുറിച്ച തപ്‌സി 2010 ൽ ജുമാൻഡി നാടം എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി. അതിനടുത്ത വർഷം ധനുഷ് നായകനായി എത്തിയ ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തപ്‌സി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ചഷ്മേ ബദ്ദൂർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച തപ്സിയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാർക്കൊപ്പം ഉയർന്നു. അതിനോടൊപ്പം സ്വന്തം നിലപാടുകൾ വിളിച്ചു പറയാനും തപ്‌സി മടിച്ചില്ല. അത് തപ്‌സിയുടെ ആരാധകരുടെ എണ്ണംവർദ്ധിപ്പിക്കുകയും ചെയ്തു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത മാന്മർസിയാൽ എന്ന ചിത്രം ബോളിവുഡിൽ തപ്‌സിക്ക് വലിയ ബ്രേക്ക് നൽകി. പിന്നീട് പിങ്ക് , ബദ്‌ല, ഥപട്, ഗെയിം ഓവർ, ഹസീൻ ദിൽറുബ തുടങ്ങിയ ചിത്രങ്ങളിൽ ഗംഭീര പ്രകടനം തപ്‌സി കാഴ്ചവച്ചു. രശ്മി റോക്കറ്റ് എന്ന ചിത്രമാണ് തപ്‌സിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TAPSY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.