സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ വീണ്ടും ഉർഫി ജാവേദ്. താൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഉർഫി പറയുന്നു. അവസരം ലഭിക്കാൻ കൂടെ കിടക്കണം അല്ലെങ്കിൽ നഗ്നയായി വീഡിയോയിൽ പ്രത്യക്ഷപ്പെടണം. താൻ മുൻപ് പറഞ്ഞത് വീണ്ടും ആവർത്തിക്കുകയാണെന്നും ഇതിനു മാറ്റം ഉണ്ടാവാൻ പോകുന്നില്ലെന്ന് കരുതുന്നതായും ഉർവി. 2016ൽ കാമറയ്ക്കു മുന്നിൽ അരങ്ങേറ്റം കുറിച്ച ഉർഫി ടെലിവിഷൻ നടിയായും മോഡലായും ഇന്ത്യയൊട്ടാകെ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഗ്ളാമറസ് ചിത്രങ്ങളാണ് താരം സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നതിൽ അധികവും. ഇവ എല്ലാം വേഗം തരംഗമാവുകയും ചെയ്യുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഉർഫി ഇതേവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. ചന്ദ്ര നന്ദിനി, മേരി ദുർഗാ, ദയാൻ, ഉൾപ്പെടെ നിരവധി ടെലിവിഷൻ ഷോകളിൽ അഭിനയിച്ച ഉർഫി കാസ്റ്റിംഗ് ഡയറക്ടർമാരാണ് തന്നെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നതെന്ന് മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. കാസ്റ്റിംഗ് ഡയറക്ടറുടെ പേര് വെളിപ്പെടുത്തിയായിരുന്നു ഉർഫി അന്ന് തുറന്നുപറച്ചിൽ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |