ശാന്തികൃഷ്ണ, ഭഗത് മാനുവൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ 17ന് തിയേറ്ററുകളിൽ എത്തും. ആനന്ദ് സൂര്യ, സുനിൽ സുഖദ, കൊച്ചുപ്രേമൻ, ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, അലിക്കോയ, അഞ്ജു നായർ, ഷിബു നിർമ്മാല്യം, കുട്ട്യേടത്തി വിലാസിനി, ക്രിസ് കുമാർ എന്നിവരാണ് മറ്റു താരങ്ങൾ. എ.ജി.എസ്. മൂവീ മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം അജീഷ് മത്തായി, രാജീവ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ പാപ്പച്ചൻ ധനുവച്ചപുരം, പി.ആർ. ഒ അജയ് തുണ്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |