തമിഴ് സൂപ്പർതാരം വിജയ് നാളെ പിറന്നാൾ ആഘോഷിക്കുകയാണ്.ചിന്ന ദളപതിയുടെ അറുപത്തിയാറാമത്തെ ചിത്രത്തിന്റെ വിവരങ്ങൾ ഇന്ന് പുറത്തുവിടും
നാളെ (ജൂൺ 22) നാൽപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ വിജയ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുവിടുമെന്ന് അറിയുന്നു. അറുപത്തിയാറാം ചിത്രമെന്ന നിലയിൽ ദളപതി 66 എന്ന് താത്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പേരും പുറത്തുവിട്ടേക്കും.വാരിശ് എന്നാകും പേരെന്നൊക്കെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രം ബീസ്റ്റ് ബോക്സോഫീസിൽ വലിയ പ്രതികരണം സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പ്രമുഖ തെലുങ്ക് യുവസംവിധായകൻ വംശി സംവിധാനം ചെയ്യുന്ന പുതിയചിത്രത്തിൽ ആരാധകർ വൻ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.പ്രമുഖ നടി രശ്മിക മന്ദാനയാണ് ഈ ചിത്രത്തിൽ വിജയ് യുടെ നായികയാവുന്നത്.പ്രകാശ് രാജ് അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്.
ഹൈദരാബാദിൽ രണ്ടാം ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിൽ വിജയ് യും രശ്മിയും ചേർന്നുള്ള ചില രംഗങ്ങളുടെ ചിത്രങ്ങൾ പുറത്തായത് ചർച്ചയായിരുന്നു.അടുത്തവർഷം ആദ്യം ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നീക്കം.അതിനിടെ ബീസ്റ്റിലെ നായിക കാജൽ അഗർവാൾ നാൽപത്തിയെട്ടാം പിറന്നാൾ പ്രമാണിച്ച് കോമൺ ഡിസ്പേ പിക്ച്ചർ പോസ്റ്റ് ചെയ്തത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ലോകേഷ് കനകരാജിനൊപ്പം
വിജയ് യുടെ 67ാം ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും. രജനികാന്തിന്റെ ബാഷയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായിരിക്കും വിജയ് അവതരിപ്പിക്കുക.അതേസമയം ഇതൊരു അധോലോക നായക വേഷമാണെന്നും സൂചനയുണ്ട്.ലോകേഷ് സംവിധാനം ചെയ്ത് കമൽഹാസൻ നായകനായ വിക്രം തിയേറ്ററുകളിൽ കളക്ഷനിൽ സർവ്വകാല റെക്കോഡ് സൃഷ്ടിച്ച് മുന്നേറുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |