എസ്.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്
ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പം പുതിയ ചിത്രത്തിന് ഒരുങ്ങുന്നു. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. എസ്.വി.സി ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, ശിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ കാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. എസ്.വി.സി ക്രിയേഷൻസും വിജയദേവാരകൊണ്ടയും ആദ്യമായി െെകകോർക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ പേരും, അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി.ആർ.ഒ- ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |