നൂറുകോടി ക്ളബിൽ ഇടംപിടിച്ച് കമൽ ഹാസൻ ചിത്രം വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം രണ്ടുദിവസംകൊണ്ടാണ് ആഗോളതലത്തിൽ ഇൗ നേട്ടം സ്വന്തമാക്കിയത്. ആദ്യദിനം ചിത്രം 34 കോടിരൂപയാണ് നേടിയത്. കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടിയിലേറെയാണ് നേടിയത്.
നൂറുകോടി ക്ളബിൽ ഇടംപിടിച്ച മൂന്നാമത്തെ കമൽ ഹാസൻ ചിത്രമാണ് വിക്രം. കേരളം, തമിഴ്നാട് കൂടാതെ അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലുമെല്ലാം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുൻപ് സാറ്റലൈറ്റ്, ഒ.ടി.ടി അവകാശം എന്നിവ വിറ്റതിലൂടെ 200 കോടിയാണ് ചിത്രം നേടിയത്.വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ് , നരേൻ എന്നിവർ ചിത്രത്തിൽ കൈയടി നേടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |