വിനയ് ഫോർട്ട്, ഫറാ ശിബില എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന സോമന്റെ കൃതാവ് പൂർത്തിയായി .ഹാസ്യത്തിന് പ്രാധാന്യം നൽകി റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ചിത്രത്തിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറായി വിനയ് ഫോർട്ട് എത്തുന്നു.തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,മനു ജോസഫ്,ജയൻ ചേർത്തല,നിയാസ് നർമ്മകല,സീമ .ജി നായർ എന്നിവരോടൊപ്പം കുട്ടനാട് നിവാസികളും അഭിനയിക്കുന്നു.ഓൺ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന സോമന്റെ കൃതാവ് , മാസ്റ്റർ വർക്കസ് സ്റ്റുഡിയോസ്-മിഥുൻ കുരുവിള,രാഗം മുവീസ് രാജു മല്ല്യത്ത് എന്നിവർ ചേർന്ന് നിർമിക്കുന്നു.
സുജിത്ത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.രഞ്ജിത്ത് കെ .ഹരിദാസ് കഥ തിരക്കഥ സംഭാഷണം എഴുതുന്നു.സംഗീതം-പി .എസ് ജയഹരി, എഡിറ്റർ-ബിജീഷ് ബാലകൃഷ്ണൻ.സെഞ്ച്വറി ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി .ആർ. ഒ എ. എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |