വിശാലിനെ നായകനാക്കി തു.പാ. ശരവണൻ സംവിധാനം ചെയ്ത വീരമൈ വാഗൈ സൂടും റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ബാബുരാജാണ് പ്രതിനായകൻ .തമിഴ്- തെലുങ്ക് ദ്വിഭാഷ ചിത്രമാണിത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി അഞ്ചു മണിക്കൂറിനകം ഒരു മില്യൺ കാഴ്ചക്കാരനാണ് കണ്ടത്.എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കും വിധത്തിലുള്ള ആക്ഷൻ എന്റർടെയ്നാറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിംപിൾ ഹയതിയാണ് നായിക. യോഗി ബാബു , ജോർജ് മരിയ,രവീണ രവി, ദീപ്തി, മഹാഗാന്ധി എന്നിവരാണ് മറ്റു താരങ്ങൾ. യുവൻ ശങ്കർ രാജ ആണ് സംഗീതം.വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് വീരമൈ വാഗൈ സൂടും നിർമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |