രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ പ്രധാന കഥാപാത്രമായ ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി ഒരുക്കുന്ന സിരീസിൽ ശിവകാമിയായി വാമിഖ ഗബ്ബി എത്തുന്നു. സിനിമയിൽ രമ്യകൃഷ്ണൻ അവതരിപ്പിച്ച് അത്യുഞ്ജ്വലമാക്കിയ കഥാപാത്രമായിരുന്നു ശിവകാമി. ശിവകാമിയുടെ കുട്ടിക്കാലവും യൗവനവും അവതരിപ്പിക്കുന്ന സിരീസിന് ബാഹുബലി : ബിഫോർ ദി ബിഗിനിംഗ് എന്നാണ് പേര്. ബാഹുബലി ദി ബിഗിനിംഗ്, ബാഹുബലി: കൺക്ളൂഷൻ എന്നിവയുടെ പ്രിക്വൽ ആണിത്. ആനന്ദ് നീലകണ്ഠന്റെ ദി റൈസ് ഒഫ് ശിവകാമി എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീൺസറ്ററും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആദ്യ സീസണിൽ ഒൻപത് എപ്പിസോഡുകളാണ് ഉള്ളത്. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |