SignIn
Kerala Kaumudi Online
Friday, 26 April 2024 4.36 PM IST

മലയാളത്തിൽ നായകനായി യോഗി ബാബു

yogi-babu
yogi babu

വിനീഷ് മില്ലെനിയത്തിന്റെ ചിത്രം രണ്ടു ഭാഷകളിൽ


മലയാളി സംവിധായകനായ വിനീഷ് മില്ലെനിയം ഒരുക്കുന്ന ജോറ കയ്യെ തട്ടുങ്കെ എന്ന ചിത്രത്തിൽ യോഗി ബാബു നായകൻ. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. മലയാള ചിത്രം കല്ലായി എഫ്.എം, തമിഴ് ചിത്രം തീ കുളിക്കും പച്ചൈമരം എന്നിവയ്ക്ക് ശേഷം വിനീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷമാണ് യോഗി ബാബു അവതരിപ്പിക്കുന്നത്.ഭാമകളഭം എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലെ നായികയായ ശാന്തി റാവുവാണ് നായിക. ഹരീഷ് പേരടി, കള ഫെയിം മൂർ, വിക്രം ഫെയിം വാസന്തി, കൽക്കി, അരുവി ബാല, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. .പ്രകാശ് പയ്യോളിയും സംവിധായകൻ വിനീഷ് മില്ലെനിയവും ചേർന്നാണ് രചന . ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുകയാണ്. തേനിയും മൂന്നാറുമാണ് മറ്റു ലൊക്കേഷനുകൾ.

മധു അമ്പാട്ടാണ് ഛായാഗ്രഹണം. സംഗീ തം-എസ്.എൻ.അരുണഗിരി, എഡിറ്റിംഗ്- സാബു
ജോസഫ്.വാമ എന്റർടെയിൻമെന്റിന്റെ ബാനറിൽ സാക്കീർ അലിയാണ് നിർമാണം. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തും. അതേസമയം , ഇരുപതിലധികം ചിത്രങ്ങളാണ് യോഗി ബാബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് . തമിഴകത്തെ തിരക്കേറിയ ഈ താരത്തിന്റെ ഒരു ദിവസത്തെ പ്രതിഫലം പത്തു മുതൽ പതിനഞ്ച് ലക്ഷം വരെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGI BABU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.