ഡൽഹി സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കീഴിലുള്ള വിവിധ സെന്ററുകളിൽ 138 ഹൈ പെർഫോമൻസ് അനലിസ്റ്റ് ഒഴിവുകളുണ്ട്. കരാർ നിയമനമാണിതെങ്കിലും മികച്ച അവസരങ്ങളാണ്. ബയോ മെക്കാനിക്സ് (13), ബയോമെക്കാനിക്സ് സ്പെഷ്യലൈസേഷനോടെ ബിരുദമോ തത്തുല്യയോഗ്യതയോ ഉണ്ടാകണം.
ന്യൂട്രീഷനിസ്റ്റ് (13) ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ- ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ ബിരുദമുണ്ടായിരിക്കണം. ഫിസിയോ തെറാപ്പിസ്റ്റ് (42)- ഫിസിയോ തെറാപ്പിയിൽ ബിരുദമോ, തത്തുല്യയോഗ്യതയോ, സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് എക്സ്പെർട്ട് (42) - സ്പോർട്സ് ആൻഡ് എക്സർസൈസ് സയൻസ്/ സ്പോർട്സ് സയൻസ്, സ്പോർട്സ് കോച്ചിംഗ് ആൻഡ് എക്സർസൈസ് സയൻസ്/ ഫിസിക്കൽ എഡ്യുക്കേഷനിൽ ബിരുദമോ/ ഡിപ്ളോമ ഇൻ സ്പോർട്സ് കോച്ചിംഗ്/ തത്തുല്യം, എസ് ആൻഡ് സി സർട്ടിഫിക്കേഷൻ സ്പെഷ്യലൈസേഷൻ, ഫിസിയോളജിസ്റ്റ് (13) -മെഡിക്കൽ, ഹ്യൂമൻ, സ്പോർട്സ് ആൻഡ് എക്സർസൈസ്, ഫിസിയോളജി/ ലൈഫ് സയൻസ്/ ബയോളജിക്കൽ സയൻസസിൽ ബിരുദം/ തത്തുല്യം.
സൈക്കോളജിസ്റ്റ് (13) -സൈക്കോളജിയിൽ ബിരുദം, തത്തുല്യം, ബയോകെമിസ്റ്റ് (2)- ബയോ കെമിസ്ട്രി, കെമിസ്ട്രിയിൽ (വിത് ബയോ കെമിസ്ട്രി) ബിരുദം, തത്തുല്യം.
എല്ലാ തസ്തികകൾക്കും 3-5 വർഷത്തെ പരിചയം, പി എച്ച് ഡി വേണം. പ്രായപരിധി 45 വിവരങ്ങൾക്ക് http://sportsauthorityofindia.gov.in, അവസാന തീയതി സെപ്തംബർ 5.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |